Search This Blog

Saturday, March 15, 2008

വാര്‍ത്താപ്രദക്ഷിണം 1. സിനിമയില്‍ മുസ്ളിം കഥാപാത്രങ്ങളെ വില്ലന്മാരാക്കുന്നതില്‍..

വാര്‍ത്താപ്രദക്ഷിണം

1. സിനിമയില്‍ മുസ്ളിം കഥാപാത്രങ്ങളെ വില്ലന്മാരാക്കുതില്‍ അമേരിക്കയില്‍ പ്രതിഷേധം.
പ്രത്യേകിച്ചും ഫോക്സ്‌ ടിവിയിലെ 24 എന്ന സീരിയലിനെതിരെ.
*നമ്മുടെ നാ'ട്ടിലും അങ്ങനെയല്ലേ? അയ്യര്‍മാര്‍ ബുദ്ധിശാലികള്, കലാകാരന്മാര്‍
താടിജുബ്ബാക്കാര്, സ്ത്രീകള്‍ കരിനീലക്കണ്ണും കവിള്‍മുല്ലപ്പൂവുമായി പുരുഷമേധാവിത്വത്തിന്‌ വെണ്‍ചാമരം വീശുന്നവര്.. കേരളത്തിലെ ജയിലുകളിലുള്ള കുറ്റവാളികളില്‍ ഭൂരിഭാഗവും ഈഴവരാണെന്ന്‌ വെള്ളാപ്പള്ളി .

2. അലഹബാദിലെ ഗംഗായമുനാ സംഗമത്തില്‍ തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ അവിടത്തുകാര്‍ കാന്തമുപയോഗിച്ച്‌ മുങ്ങിത്തപ്പിയെടുക്കുന്നു.

പൊന്നും പൂവും പുല്ലും പുഴയും മനുഷ്യരും ഓന്നാണ്‌

3. ഭാരതീയര്ക്ക്‌ പൊതുവിജ്ഞാനം കുറയുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ഇതര രാജ്യങ്ങളുമായുള്ള സാമ്സ്‌കാരിക കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള അജ്ഞത പക്ഷപാതപരവും
പകുതിവെന്ത പരുവത്തിലുള്ള കാഴ്ചപ്പാടുകള്ക്ക്‌ കാരണമാകുന്നു. കോളമിസ്റ്റ്‌ ശോഭന സക്സേനയുടെ അഭിപ്രായമനുസരിച്ച്‌ നാം ഭാരതീയര്ക്ക്‌ ചൈനയെന്നു പറഞ്ഞാല്‍ ചീപ്പ്‌ സാധനങ്ങള്‍ ഉണ്ടാക്കുവര്; ജപ്പാനെന്നു വെച്ചാല്‍ കാറ്'; ബ്രസീല്, ഫുട്ബോള്‍ ഭ്രാന്തന്മാര്; അര്‍ജന്റീന, മറഡോണ; റഷ്യ, വോഡ്ക; ഫ്രാന്സ്‌, വൈന്‍; അമേരിക്ക, ചായകുടി (!); ആഫ്രിക്ക, എയിഡ്സ്‌; ഗള്‍ഫ്‌, എണ്ണ; ഓസ്ട്രേലിയ, ക്രിക്കറ്റ്‌; ഓസ്ട്രിയ, അങ്ങനെയൊരു രാജ്യമുണ്ടോ?
ഇതര രാജ്യങ്ങളിലേക്കെന്തിന്‌ പോകണം? ഉത്തരേന്ത്യന്‌ ദക്ഷിണേന്ത്യനെ അറിയാമോ? വടക്കുകിഴക്കേ ഇന്ത്യയെന്നൊരു പ്രദേശമുണ്ടോ? അയല്‍ക്കാരന്‍ മരിച്ചതറിയണമെങ്കില്‍ പത്രം വരണം!

4. നിങ്ങളുടെ പ്രണയപരവശജീവിതപ്രയാസങ്ങള്‍ പെന്‍സില്‍വാനിയയിലെ ബുക്ക്‌ ബൈ യൂ പ്രസാധക കമ്പനി നോവലാക്കും. ചിലപ്പോള്‍ അത്‌ സിനിമയുമായേക്കും. നിങ്ങളുടെ ജീവിതകഥയിലെ എരിവുപുളിയുടെ തോതനുസരിച്ച്‌. പത്രാധിപരുടെ അന്‍പത്‌ ചോദ്യങ്ങള്‍ പൂരിപ്പിച്ചു കൊടുത്താല്‍ മതി. ഒപ്പം സന്തുഷ്ടദാമ്പത്യം വഴിഞ്ഞൊഴുകുന്ന ഫോട്ടോയും. ബാക്കിയെല്ലാം ബുക്ക്‌ ബൈ യൂവിലെ എഡിറ്റര്‍മാര്‍ ചെയ്തോളും. ഫിക്ഷനുകളില്‍ റൊമാന്സ്‌ സാഹിത്യമാണ്‌ വിറ്റുപോവുകയെന്ന പ്രമാണത്തിന്‌ പുതിയൊരു വഴി. ആരും വായിച്ചില്ലേലും നായികാനായകന്മാര്‍ സുഹ്ര്^ത്തുക്കള്‍ക്കായി കെട്ടുകണക്കിന്‌ വാങ്ങുകയും ചെയ്യും.
സമ്മതിച്ചു. എണ്ണമറ്റ ഓഫറുകളാണുണ്ടാവുകയെന്ന്‌ വിചാരിക്കുക. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന കാലത്തെങ്കിലും പുസ്തകമിറങ്ങുമോ?

5. ലൈംഗികബന്ധത്തിനു ശേഷം സംഭവിക്കാവുന്ന ഹാര്‍ട്ട്‌ അറ്റാക്ക്‌ മുതല്‍ കൊളസ്ട്രോള്‍ ലൈംഗിക ഹോര്‍മോണുകളുടെ അടിസ്ഥാനമാവുന്നത്‌ വരെയുള്ള കാര്യങ്ങളും 80 വയസിന്‌ മേല്‍ പ്രായമുള്ളവരില്‍ 63% പുരുഷന്മാരും 30% സ്ത്രീകളും സുരതം സ്ഥിരം ചര്യയായി കൊണ്ടു നടക്കുന്നുവെന്ന കണക്കുകളുമടങ്ങിയ സെക്സ് ഈസ്‌ നോട്ട്‌ ഏ ഫോര്‍ ലെറ്റര്‍ വേഡ്‌ എന്നൊരു കൊച്ചു പുസ്തകം ദല്‍ഹി രൂപാ ബുക്ക്സ്‌ പുറത്തിറക്കി. (95 രൂപായും 222 പേജുമുള്ളത്‌ എന്ന അര്‍ത്ഥത്തില്‍ കൊച്ചു പുസ്തകം). ഗ്രന്‍ഥകര്‍ത്താവ്‌ ആന്‍ഡ്രോളജിസ്റ്റ്‌ സുധാകര്‍ ക്ര്^ഷ്ണമൂര്‍ത്തി. ലൈംഗികവിദ്യാഭ്യാസത്തിനുതകും പുസ്തകമെന്ന്‌ റിവ്യൂകാരന്മാര്.
പഴയൊരു തമാശയാണ്‌. ഞാനെങ്ങനെ ജനിച്ചെന്ന്‌ കു'ട്ടിയുടെ ചോദ്യം. വെള്ളപ്പൊക്കത്തിലൊഴുകി വന്നപ്പോള്‍ അമ്മക്ക്‌ കിട്ടിയതാണെന്ന്‌ അപ്പന്‍. അപ്പോള്‍ അമ്മയോ? അമ്മമ്മയ്ക്ക്‌ കാറ്റത്ത്‌ കിട്ടിയത്‌. അപ്പോള്‍ നിങ്ങടെ കാലത്ത്‌ പേറും പ്രസവമൊന്നും ഇല്ലായിരുന്നോയെന്ന് കുട്ടി. ലൈംഗികവിദ്യാഭ്യാസവും തക്ക സാഹിത്യവും അത്യന്താപേക്ഷിതം.

No comments:

Blog Archive