1. കൊഴുപ്പ് കൂടിയ ഭക്ഷണ ഇനങ്ങള്‍ക്ക് ഇംഗ്ളണ്ടില്‍ കൊഴുപ്പ് നികുതി (ഫാറ്റ് ടാക്സ്) വരുന്നു.
ഭക്ഷണത്തിലെ കൊഴുപ്പ് സംബന്ധമായ അസുഖങ്ങളാല്‍ ഓരോ വര്‍ഷവും 3,200 പേര്‍ മരിക്കുന്നു ഇംഗ്ളണ്ടില്‍. നികുതി കൊണ്ട് വായടപ്പിക്കാന്‍ പറ്റുമോ? (ആര്‍ക്കാണ് കുന്ന് പോലെ ചോറ്' വിളമ്പി വച്ചിരിക്കണത് എന്ന് കേരളത്തിലൊരു കാരണവര്‍ ചോദിച്ചു. തന്‍റെ തന്നെ ഇലയിലാണത് എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: മോര്' കൂട്ടിക്കുഴച്ചാല്‍ കുറച്ചേ ഉള്ളൂ)
2. വികസിത രാജ്യങ്ങളില്‍ നൂറ്' വയസു വരെ ജീവിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. അതില്‍ 80% പേരും സ്ത്രീകള്‍.
കേരളത്തില്‍ ഇത് നടക്കില്ല. മദ്യപാനവും പുകവലിയും ഇല്ലെങ്കിലും അവര്‍ സീരിയല്‍ കാണുന്നുണ്ടല്ലോ. വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ച് ആയുസ് നീട്ടാമെതു പോലുള്ള തട്ടിപ്പുകള്‍ക്ക് കേരളത്തില്‍ ആയുസുണ്ട്.
3. കുളിമുറിപ്പാട്ടുകാരെപ്പറ്റി റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാം. ഷൈലേഷ് കപൂര്‍ ഒരുക്കുന്ന പരിപാടിയില്‍ കുളിച്ചും പാടിയും ഓന്നാം സ്ഥാനത്തെത്തിയാല്‍ 25 ലക്ഷം രൂപ.
പ്രേക്ഷകര്‍ക്ക് അങ്കവും കാണാം താളിയുമൊടിക്കാം. ഇനി ഏറ്റവും നന്നായി ഇണ ചേരുന്ന ദമ്പതികളുടെ മത്സരത്തിനായി കാത്തിരിക്കാം.
4. എം ബി എ വിദ്യാര്‍ത്ഥികള്‍ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് എം എല്‍ എ മാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന പാഠ്യപദ്ധതി ആന്ധ്രയില്‍.
മാനേജ്മെന്റ് ഗുരുക്കള്‍ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ കണ്ടെത്തുന്നത് വിപ്ളവകരമായിരിക്കും. അലഞ്ഞുപഠിത്തം മൂലം ആ ഗ്രീന്‍ കോളര്‍ ജോലി വേണ്ടെന്ന് വയ്ക്കാതിരുന്നാല്‍ മതി ഭാവി വാഗ്ദാനങ്ങള്‍.
5. ടെക്സാസില്‍ വധശിക്ഷ കാത്തു കഴിയുന്ന ഒരാളുടെ അവസാന ആഗ്രഹം: തമാശ കേട്ട് ചിരിച്ചു കൊണ്ട് മരിക്കണം!
മൈസ്പേസ് ഡോട്ട് കോമില്‍ അയാള്‍ക്കായി തമാശാവാതായനങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരെണ്ണമിങ്ങനെ: അമേരിക്കയില്‍ പൊതുസ്ഥലത്ത് ചുംബിക്കാം; വിസര്‍ജ്ജനം പാടില്ല. ഇന്ത്യയില്‍ പൊതുസ്ഥലത്ത് വിസര്‍ജ്ജിക്കാം; ചുംബിക്കാന്‍ പാടില്ല.
(അനുബന്ധം: ഇന്ത്യന്‍ സിനിമകളില്‍ പണ്ട് മുഖത്ത് മാത്രമായിരുന്നു ചുംബനം; ഇപ്പോള്‍ ചുംബനം മുഖത്ത് മാത്രമില്ല!)
6. ജര്‍മ്മനിയിലെ മ്യൂസ്റ്ററില്‍ ഈയിടെ നടന്ന ശില്പ പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ശില്പം ഗോതമ്പ് വയലില്‍ അറുത്തിട്ട പുല്ല് കൊണ്ട് തീര്‍ത്ത വഴി (പാത്ത്).
ശില്പമേള നടക്കുന്ന പ്രദേശത്തോട് താദാത്മ്യം പ്രാപിച്ച സ്ര്^ഷ്ടിയെന്നതിലുപരി ആസ്വാദനത്തിന്‍റെ പുതിയ വഴികള്‍ നിര്‍മ്മിച്ചതിനാലാണ് പോളണ്ടുകാരനായ പാവല്‍ അല്‍ത്താമറിന്‍റെ 'പാത്ത്' അനന്യസാധാരണമാകുന്നത്. (സ്ര്^ഷ്ടിയേക്കാള്‍ ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന കണ്‍സെപ്ച്വല്‍ കലയുടെ വക്താവാണ് പാവല്‍).
7. കമ്പ്യൂട്ടര്‍ മഷീന്‍ പൊടി പിടിക്കുന്നതിനൊരു ആന്‍റി..പൊടി പ്രോഗ്രാം! ബെല്‍കിന്‍ കമ്പനിയുടെ കഴുകാവുന്ന മൌസ് (വാട്ടര്‍ റെസിസ്റ്റന്റ് മൌസ്) വിപണിയില്‍.
മൌസ് കഴുകുന്ന കൂട്ടത്തിലെങ്കിലും കമ്പ്യൂട്ടര്‍ പിരാന്തന്‍മാരും കുളിക്കണമെന്ന് പ്രോഗ്രാമില്‍ ഇല്ല.
8. ദേശീയ സ്പിരിച്വല്‍ ചാനലുകളിലൊന്നായ ആസ്ത യുവജനങ്ങള്‍ക്കായി ഭക്തിഗാന മത്സരം നടത്തുന്നു. കാഷ് പ്രൈസുകള്‍ തീര്‍ത്ഥയാത്രകള്‍ക്ക് വഴി മാറും.
റിലിജിയസ് ഇന്ത്യന്‍ ഐഡല്‍ ഷോ-വിജയികള്‍ തീര്‍ത്ഥയാത്രാ ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കാതെ നോക്കണം.
Search This Blog
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(61)
-
▼
March
(14)
- മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത...
- Naked Christ; Michael Angelo’s painting
- ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്ന...
- ഹോര്‍മോണുകള്‍ കുത്തിവച്ച് ആയുസ് നീട്ടാമെന്ന തട്ട...
- കേരളത്തിലെ 47% പേര്‍ക്ക് ഓടിട്ട വീടുകളാണ്. ഓലയോ ...
- ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകു...
- കസാന്ദ് സാക്കീസിന്റ്റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍...
- ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല് തെറിച്ച് ...
- വാര്‍ത്താപ്രദക്ഷിണം:സ്ത്രീകള്‍ ഹര്‍ത്താല്‍ നടത്തിയ...
- വാര്‍ത്താപ്രദക്ഷിണം 1. സിനിമയില്‍ മുസ്ളിം കഥാപാത്ര...
- നര്‍മ്മാദി നിഘണ്ടു: വയല്‍: നികത്തി വീട് വയ്ക്കാനുള...
- കുനിഞ്ഞു നിന്ന് കാല്‍വിരലുകളിലൊന്ന് തൊടാമായിരുന്നു...
- പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍
- സാഹിത്യം 2 തരം : അശ്ലീലം , ദുശീലം .
-
▼
March
(14)
No comments:
Post a Comment