Search This Blog

Sunday, March 16, 2008

ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല്‌ തെറിച്ച്‌ പോകുമെന്നാണ്‌ ചിലരുടെ കണ്ടുപിടിത്തം! ഒരു ഡോക്ടറുടെ വ്ര്^ക്കദിനചിന്തകള്‍

ഒരു ഡോക്ടറുടെ വ്ര്^ക്കദിനചിന്തകള്‍

അടുത്ത രണ്ട്‌ വര്‍ഷത്തിനകം ഇന്ത്യ ലോകത്തിന്റെ പ്രമേഹരോഗ തലസ്ഥാനമാകുമെന്നണ്‌ പഠനങ്ങള്‍ പ്രവചിക്കുത്‌. ഇപ്പോള്‍ത്തന്നെ നമ്മളൊരു ദിവസം കാണുന്ന അഞ്ച്‌ പേരിലൊരാള്‍ വ്ര്^ക്കരോഗിയാണെന്ന്‌ വച്ചാലോ? വ്ര്^ക്കരോഗത്തിന്റെ ഒരു കുഴപ്പമതാണ്‌. രോഗം ഉണ്ടെന്നാലും ലക്ഷണങ്ങള്‍ കാണിക്കില്ല. വ്ര്^ക്കകളുടെ തകരാറ്' വളരെയധികം സംഭവിച്ച്‌ കഴിഞ്ഞു മാത്രം പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ട്‌ തുടങ്ങുന്ന വ്ര്^ക്കരോഗത്തിന്റെ ഇരകളായി 79 ലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്‌!

പറയുന്നത്‌ ഡോക്ടര്‍ നാരായണന്‍ നമ്പൂരി, കണ്‍സല്‍ട്ടന്‍റ്റ്‌ നെഫ്രോളജിസ്റ്റും ട്രാന്സ്പ്ളാന്റ്‌ ഫിസിഷ്യനും. ജോലിത്തിരക്കും മറ്റും മൂലം നമുക്ക്‌ ശരീരത്തിനാവശ്യമായ വെള്ളം കൊടുക്കാന്‍ കഴിയാത്തതും, ശരീരത്തിന്‌ വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണക്രമവും വ്യായാമമില്ലായ്മയും വ്ര്^ക്കരോഗത്തിന്‍റ്റെ ക്ഷണപത്രങ്ങളാണ്‌. ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല്‌ തെറിച്ച്‌ പോകുമെന്നാണ്‌ ചിലരുടെ കണ്ടുപിടിത്തം! തികച്ചും തെറ്റിദ്ധാരണ. ഒരു കുപ്പി വെള്ളം കുടിച്ചാലും നന്നായി മൂത്രം പോകും. ശരീരത്തിന്റെ ഫില്‍ട്ട'റാണ്‌ വ്ര്^ക്ക അഥവാ കിഡ്നി. കേവലം 150 ഗ്രാം തൂക്കം വരുന്ന, പയര്‍മണി പേലിരിക്കു ഈ ഇരട്ട അവയവങ്ങളാണ്‌ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്‌. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ ശരീരത്തെ രോഗം മണക്കും.

വ്ര്^ക്കകളുടെ തകരാറ്' പല ലക്ഷണങ്ങളിലൂടെയാണ്‌ അവതരിക്കുക. മൂത്രത്തിന്റെ അളവ്‌ കുറയുന്നത്‌, നിറം മാറുന്നത്‌; മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന പുകച്ചില്, നടുവിന്റെ മധ്യഭാഗത്ത്‌ നിന്ന്‌ മുന്നിലെ തുടയിലേക്കോ ജനനേന്ദ്രിയ ഭാഗത്തേക്കോ ഇടവിട്ട്‌ വരുന്ന വേദന.. ആദിയായവയുടെ അര്‍ത്ഥം മൂത്രക്കല്ലാകാം (കിഡ്നി സ്റ്റോണ്‍). ലക്ഷണങ്ങള്‍
തല പൊക്കിയിട്ടും, രോഗിയാണെന്ന്‌ സമ്മതിക്കാതെ രോഗം വച്ച്‌ കൊണ്ടിരുന്നാല്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തും. ഫലം: കിഡ്നിയുടെ മരണം. ഓര്‍ക്കുക: ഹ്ര്^ദയം ഓരോ മിനിട്ടിലും ശരീരഭാഗങ്ങളിലേക്ക്‌ പമ്പ്‌ ചെയ്യുന്ന രക്തത്തിന്റെ നാലിലൊരു ഭാഗം വ്ര്^ക്കകളിലാണ്‌ എത്തുന്നത്‌. കിഡ്നി കേടായാല്‍ രക്തസംക്രമണം നേരാംവണ്ണം നടക്കില്ലെന്ന്‌ സാരം.

തെറിച്ച്‌ പോകുന്ന മൂത്രത്തിന്‌ പുല്ല്‌വില കല്‍പ്പിച്ച്‌, വെള്ളം കുടിക്കേണ്ടിടത്ത്‌ പെപ്സി കുടിച്ച്‌, ദൈന്യത അറിയിച്ച വ്ര്^ക്കക്ക്‌ തുള്ളി ചെവി കൊടുക്കാതിരുന്നാല്‍ വ്ര്^ക്കരോഗം സീനിയറാകും. അപ്പോള്‍ ലക്ഷണങ്ങള്‍, മറ്റുള്ളവര്‍ കൂടി ശ്രദ്ധിക്കുന്ന തരത്തില്, കുറേക്കൂടി വ്യക്തമാണ്‌. ഉന്മേഷക്കുറവാകാം, കലശലായ ക്ഷീണമാകാം; വിശപ്പില്ലായ്മയോ ഉറക്കമില്ലായ്മയോ ആകാം; കാല്‍പ്പാദങ്ങളിലെ നീര്', മാംസപേശികളുടെ വലിച്ചില്, കണ്‍പോളകളിലെ നീരുവീക്കം തുടങ്ങിയവയാകാം. വ്ര്^ക്ക മാറ്റി വക്കുക എന്ന പോംവഴിയേ ബാക്കിയുള്ളൂ.

പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമാണ്‌ കൂടുതല്‍ കരുതേണ്ടതെന്ന്‌ ഡോക്ടര്‍ പറയുന്നു. അവര്‍ക്കും, വ്ര്^ക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത്‌ അറിയാതെയോ അറിയിക്കാതെയോ നടക്കുന്നവര്‍ക്കും ഡോക്ടറുടെ വക നാല്‌ ടിപ്പുകള്‍:
1. ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 3 ലിറ്റര്‍ വെള്ളം.
2. ഭക്ഷണക്രമത്തില്‍ അവശ്യം വേണ്ട ക്രമീകരണം.
3. പതിവു വ്യായാമം.
4. വൈദ്യസഹായം.

വ്ര്^ക്കകളെ സംബന്ധിച്ച്‌ ശരീരത്തോടൊപ്പം സമൂഹത്തേയും ഗ്രസിച്ചിരുന്ന കിഡ്നിറാക്കറ്റുകളുടെ കാലം നമുക്കത്ര പഴങ്കഥയല്ല. രക്തബന്ധമുള്ളവരുടേയോ, വൈകാരികബന്ധമുള്ളവരുടേയോ, ബ്രെയിന്‍ഡെഡ്‌ ആയവരുടേയോ വ്ര്^ക്കകള്‍ മാത്രമേ ലോകാരോഗ്യസംഘടനയുടെ നിയമമനുസരിച്ച്‌ ഒരു വ്ര്^ക്കരോഗി വ്ര്^ക്ക സ്വീകരിക്കാവൂ. രോഗത്തിലെ പോലെ കച്ചവടത്തിലും തെറ്റിദ്ധാരണകളും എളുപ്പവഴി-മനോഭാവവും ലാഭത്തേക്കാളേറെ നഷ്ടങ്ങളാണ്‌ ബാക്കി വക്കുക.

മാര്‍ച്ച്‌ 13നാണ്‌ ലോകവ്ര്^ക്കദിനം. ബോധവല്‍ക്കരണങ്ങള്‍ അധികം നടന്നിട്ടില്ലാത്ത സര്‍വസാധാരണമായ ഒരു രോഗത്തിനായി പയര്‍മണിയോളം സഹായം ചെയ്താല്‍ അത്രയുമായെന്ന്‌ ഡോക്ടര്‍.

6 comments:

അന്വേഷി said...

നല്ല ഒരു അറിവായിരുന്നു ഈ പോസ്റ്റ്. താങ്ക്സ്

കുഞ്ഞന്‍ said...

തികച്ചും അറിവു പകരുന്ന ലേഖനം..!

ബിയറു കുടിച്ച് കുടിച്ച് വീടിന്റെ കല്ലെടുത്ത് വില്ക്കേണ്ടി വരാറുണ്ട്..!

mayavi said...

തികച്ചും അറിവു പകരുന്ന ലേഖനം..!Keep it up

ജിഹേഷ് said...

"ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല്‌ തെറിച്ച്‌ പോകുമെന്നാണ്‌ ചിലരുടെ കണ്ടുപിടിത്തം!"

പക്ഷേ എന്റെ സുഹൃത്തിന്റെ അച്ഛനോട് ഡോക്ടര് തന്നെ പറഞ്ഞിട്ടുള്ളതാണിത്. അപ്പോള് ?

ശാലിനി said...

"ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല്‌ തെറിച്ച്‌ പോകുമെന്നാണ്‌ ചിലരുടെ കണ്ടുപിടിത്തം!" - വെള്ളംകുടിക്കുന്നതിലും മൂത്രം പെട്ടെന്ന് പോകും എന്നാണ് ബിയറിന്‍റെ(നോണ്‍ ആല്ക്കഹോളിക്‍) ഗുണമായി പറയുന്നത്.

ലേഖനം കൊള്ളാം.

ആ കറുത്തകളര്‍ ഒന്നു മാറ്റിയാല്‍ കൊള്ളാമായിരുന്നു.

sunil cherian said...

താങ്ക് സ്! ഇനിയും ഇടപെടുക

Blog Archive

Follow by Email