Search This Blog

Sunday, March 2, 2008

പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍

തിരക്കഥ

പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍
സുനില്‍ കെ. ചെറിയാന്‍
ഒരു ഇടത്തരം ഹോട്ടലിന്റെ മേല്‍ത്തരം ഹോള്. പഴയകാല തമിഴ്‌ സിനിമാഗാനരംഗങ്ങളിലെന്ന പോലെ പുക ഉയരുന്ന വേദി. തൂണുകള്‍ക്കിടയില്‍ തുമ്മാനൊരുങ്ങിയും വായില്‍ ചൂടുചേമ്പിന്‍ കഷണമിട്ടൂം നില്‍ക്കുന്നു അവതാരക. ചൈനാക്കാരിക്ക്‌ ഇന്ത്യാക്കാരനിലുണ്ടായി ജമ്മുകശ്മീരില്‍ വളര്‍ന്ന പോലെ ഒരു പെണ്‍ശിങ്കം. അവള്‍ വെല്‍കം സ്പീച്ച്‌ പറയുന്നിടത്ത്‌ ടൈറ്റില്‍സും ഉച്ചസ്ഥായിയില്‍ അറബിക്‌ പശ്ചാത്തലസംഗീതവുമിട്ടാല്‍ നന്ന്‌. ജഡ്ജസായി രണ്ട്‌ അച്ചായന്മാരും ഒരു ചേച്ചിയുമാണ്‌. അവരുടെ വയര്‍ കാരണമാവാം അവര്‍ ആസനസ്ഥരായിരിക്കുന്ന കസേരകളും മേശകളും തമ്മില്‍ ഒരു ഫര്‍ലോങ്ങ്‌ ദൂരമെത്രയാണെന്നച്ചാല്‍ അത്രയും അകലം.

സീന്‍ 1
ആദ്യം പാടാന്‍ വരുന്നത്‌ തന്‍വീര്. (അപ്ളോസ്‌)
അവതാരക: തന്‍വീറിന്റെ നൂറ്റിപ്പതിനാറാമത്തെ റൌണ്ടാണല്ലേ?
തന്‍വീര്: ഓര്‍മ്മയില്ല, മ്യാമ്.
അവതാരക: ഏത്‌ പാട്ടാണ്‌ പാടുന്നതെന്ന്‌ ഓര്‍മ്മയുണ്ടോ?
തന്‍വീര്: കേരളമ്.. കേളി കൊട്ടുയരുന്ന കേരളമ്..
അവതാരക: പ്രവാസികള്ക്ക്‌ ഏശുന്ന പാട്ടാണ്‌.
(ചിരി. അവളുടെ ചിരി കാരണമാവാം ട്യൂബ്ലൈറ്റൊന്ന്@്‌ പൊട്ടിച്ചിതറുന്നു. കട്ട്@്‌).
തന്‍വീറിന്റെ കേരളമ്... എന്ന പാട്ട്‌. ആളെണ്ണം എടുക്കും പോലെ മുഖങ്ങള്‍ കടന്നും, ചില മുഖങ്ങള്‍ കവര്‍ന്നും പോകുന്ന കാമറ. പാട്ട്@്‌ തീര്ന്ന്‌തും ബ്രേക്ക്‌. പരസ്യവാചകങ്ങള്.
ഓന്നാം സമ്മാനമ്: നാല്‍പ്പത്‌ ദിനാറിന്റെ മണല്‍ നാട്ടിലെ വീട്ടിലെത്തിക്കുമ്. രണ്ടാം സമ്മാനമ്: നാട്ടിലേക്ക്‌ കുടുംബാംഗങ്ങള്ക്ക്‌ എയര്‍ ടിക്കറ്റ്‌ (എയര്‍ ഇന്ത്യക്കല്ല).
അവതാരക: ഇനി ജഡ്ജസിന്റെ അഭിപ്രായമറിയാമ്. ഇച്ചായേട്ടന്?
ഇച്ചായന്: തന്‍വീര്‍ ഏത്‌ പാട്ടാണ്‌ പാടിയത്‌?
തന്‍വീര്: കേരളമാണ്‌ സര്.
ഇച്ചായന്: ഓ! വൈകിട്ടെ'ന്താ പരിപാടി?
തന്‍വീര്: വൈകിട്ട്@്‌ ഗാനമേളയുണ്ട്‌ സര്.
ഇച്ചായന്: ഈ പാട്ട്@്‌ അഞ്ചെട്ട്@്‌ പ്രാവശ്യം പാടി വാ.
തന്‍വീര്: താങ്ക്‌യൂ സര്.
അവതാരക: താങ്ക്‌യൂ ഇച്ചായേട്ടന്. അച്ചായന്‍ സര്?
അച്ചായന്: മോനേ, മോന്‍ ഈ പാട്ട്@്‌ എത്ര തവണ പാടിയെന്നോര്‍മ്മയുണ്ടാവില്ല, അല്ല്യോ?
തന്‍വീര്: ഇല്ല സാര്‍.
അച്ചായന്: ങാ, ആ പൂവിളി പൊക്കിയിടത്ത്‌ കൂക്കിവിളി പോലെ തോന്നി കേട്ടാ.
തന്‍വീര്: എനിക്കും തോന്നി സര്.
അവതാരക: താങ്ക്‌യൂ അച്ചായന്‍ സര്. ചേച്ചി?
ചേച്ചി: ഹൌ ഫാബ്യൂലസ്ലി യൂ മെയ്ഡ്‌..
അവതാരക: താങ്ക്‌യൂ ചേച്ചി. ഇനി സ്കോര്‍ നോക്കാമ്.
കട്ട്‌. ക്ഷമയുടെ നെല്ലിപ്പലകയോ മറ്റോ കാണും വരെ പരസ്യങ്ങളാവാമ്.

സീന്‍ 2
അടുത്ത പാട്ടുകാരന്റെ ഊഴമ്.
അവതാരക: ജൈജു ഒത്തിരി ക്ഷീണിച്ചു പോയല്ലോ.
ജൈജു: പാടുന്നത് കാരണം രണ്ട്‌ ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല.
അവതാരക: സാരമില്ല. അത്രേം കൂടി ശ്വാസമെടുത്ത്‌ പാടാമല്ലോ. ഓള്‍ ദ ബെസ്റ്റ്‌!
ജൈജുവിന്റെ ഗംഗേ എന്ന പാട്ട്‌. കാമറക്ക്‌ വീണ്ടും പഴയ പണി. പരസ്യങ്ങള്‍ക്കും അങ്ങനെ.
അവതാരക: ജഡ്ജസിനോട്‌ ചോദിക്കാമ്. ഇച്ചായേട്ടന്?
ഇച്ചായന്: ജൈജു ഈ ഷേര്ട്‌ എവിട്‌ വാങ്ങി?
ജൈജു: ഇത്‌ ഷര്ട്ടല്ല സര്. ഹാഫ്‌ ജൂബ്ബാ. പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണ്‌.
ഇച്ചായന്: എനിവേ, നന്നായിരിക്കുന്നു.
അവതാരക: താങ്ക്‌യൂ ഇച്ചായേട്ടന്. അച്ചായന്‍ സര്?
അച്ചായന്: ഗംഗേയുടെ നീട്ടലുണ്ടല്ലോ മോനേ, ഒന്നു കൂടെ നീട്ടിക്കേ.
ജൈജു: അതിനുള്ള ശേഷിയില്ല സര്. ദിവസത്തില്‍ ഒരു പ്രാവശ്യത്തിലധികം ബുദ്ധിമുട്ടാഅണ്‌.
അച്ചായന്: എങ്കില്‍ ഈ പാട്ട്‌ ഒരു തവണ കൂടി പാടൂ.
ജൈജു: ഒകെ. സര്‍.

സീന്‍ 3

അവതാരക: ഗസ്റ്റ്‌ ജഡ്ജായി ഇന്ന്‌ മെഗാതാരം മമ്മൂക്കയെ അനുകരിച്ച്‌ ഗള്‍ഫിലെങ്ങും നിര്‍ത്താതെ പ്രോഗ്രാമുള്ള അമ്മൂക്കയാണ്‌. അമ്മൂക്കാ?
അമ്മൂക്ക: ഇതോ പാട്ട്‌? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിയോ പാട്ട്‌? ഷഡ്ജമായി തുടങ്ങി ഋഷഭമാണെ്‌ തോന്നിക്കുന്ന പഴയ പൂത്തൂരം അടവോ പാട്ട്? പാട്ടുകാര്‍ മറ്റാരും കാണാത്തത്‌ കാണും; ശപിച്ചു കൊണ്ട്‌ കൊഞ്ചും; ചിരിച്ചു കൊണ്ട്‌ കരയുമ്; മോഹിച്ചു കൊണ്ട്‌ വെറുക്കും. ശേഷമെന്തുണ്ട്‌ കൈയില്?
അവതാരക: താങ്ക്‌യൂ അമ്മൂക്ക. ഇനി ഫൈനല്‍ റൌണ്ട്‌ ഫലപ്രഖ്യാപനം.
അച്ചായന്: മത്സരത്തില്‍ വികലാംഗനോ ഏതെങ്കിലും തരത്തില്‍ പ്രേക്ഷകരുടെ സഹാനുഭൂതി പിടിച്ചു പറിക്കുവനോ, ദളിതനോ ഉണ്ടാകാതിരുന്നതിനാല്‍ എല്ലാവരേയും എലിമിനേറ്റ്‌ ചെയ്തതായി സസന്തോഷം പ്രഖ്യാപിക്കുന്നു. ഇനി മറ്റെന്തെങ്കിലും നമ്പരുകളുമായി അടുത്താഴ്ച കാണാമ്.

അവതാരകയുടെ കണ്ണില്‍ രണ്ട്‌ തുള്ളി കണ്ണുനീര്.
(ശുഭം

4 comments:

രാജേഷ് മേനോന്‍ | Rajesh Menon said...

ഹഹഹ... രസിച്ചു കേട്ടോ...

കുറ്റ്യാടിക്കാരന്‍ said...

ശരിക്കും രസിപ്പിച്ചു...
പ്രത്യേകിച്ചും ആദ്യം പാടിയ ചെക്കനു കൊടുത്ത സമ്മാനവും, അമ്മൂക്കയുടെ ഡയലോഗുകളും...

Anonymous said...

wonderful

കാലമാടന്‍ said...

കലക്കി!
especially the ending.

Blog Archive

Follow by Email