വാര്‍ത്താപ്രദക്ഷിണം
1. മാര്ച്ച് എട്ടിന് വനിതാദിനമായിരുന്നു.
സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്തും സ്ത്രീകള്ക്ക് അവരര്‍ഹിക്കു പദവി സമൂഹം കൊടുക്കുന്നില്ലെന്ന് തെളിയിക്കുന്നതാവും അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പാര്ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ യുദ്ധം . അമേരിക്കയില്‍ വര്‍ണലിംഗഭേദമന്യേ എല്ലാവരും തിരഞ്ഞെടുപ്പിനേയും സ്വാതന്ത്ര്യത്തേയും മാനിക്കുന്നുങ്ക്ലും വര്‍ണവും ലിംഗവും തമ്മിലുള്ള പോരാട്ട'ത്തില്‍ ഹിലരി ക്ളിന്റണ്‍ കറുത്ത വര്‍ഗക്കാരനായ ബരാക്ക് ഒബാമയോട് അടിയറവ് പറയുമെന്ന് വിദഗ്ദ്ധ (പുരുഷ) കണക്കുകൂട്ടല്‍. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് വേണ്ട അവശ്യം ഘടകങ്ങളിലൊന്നായ കരിസ്മ ഹിലരിക്കും ഒബാമക്കുമുണ്ടെങ്കിലും ഒബാമയുടെ ദാരിദ്ര്യനിര്‍മാര്‍ജ്ജനാഹ്വാനങ്ങളും (അമേരിക്കയില്‍ ദാരിദ്ര്യം? അതൊരു പുതിയ പ്രഹേളികയായി കരുതപ്പെടുന്നു) ഉത്തരവാദിത്വ രക്ഷാകര്‍ത്ര്^ത്വം പോലുള്ള സാംസ്കാരിക ഇടപെടലുകളും ഒബാമയുടെ രാഷ്ട്രീയ പരിചയക്കുറവിനെ നിഷ്പ്രഭമാക്കും. ഇന്തോനേഷ്യയില്‍ ചിലവഴിച്ച കുട്ടിക്കാലം ഒബാമക്ക് ലോകപരിചയമെന്ന പ്ളസ് പോയിന്റും നേടിക്കൊടുക്കും. (ഒബാമയുടെ അച്ഛന്‍ കെനിയക്കാരനും അമ്മ വെള്ളക്കാരിയുമാണ്). ഇന്തോനേഷ്യയില്‍ വച്ച് വിശുദ്ധ ഖുറാനും പഠിച്ചത്രേ ഒബാമ. ലോകപോലീസിന്റെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മറ്റുള്ളവരെപ്പറ്റി മനസു വക്കുകയെന്നത് നിസ്സാര കാര്യമല്ല. വിശേഷിച്ചും ദ അദര്‍ ഈസ് എ ഹെല്‍ മനോഭാവമാക്കിയ അസ്തിത്വവാദത്തിന്റെ ഹാങ്ങ് ഓവറുള്ള ഇക്കാലത്ത്.
ഇപ്പോള്‍ തോമസ് ഐസക്കിനോട് നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്: ജോലിയായി വീടുപണി മാത്രമുള്ള വീട്ടമ്മമാര്ക്ക് ശമ്പളം കൊടുക്കുക (ശമ്പളത്തിന് പകരം പുതിയൊരു വാക്ക് കണ്ട് പിടിക്കണം); വീട്ടുജോലിയില്‍ നിന്നും പ്രായാധിക്യമനുസരിച്ച് റിട്ടയര്‍മെന്റും തുടര്‍ന്നുള്ള പെന്‍ഷനും അനുവദിക്കുക. ഓര്‍ക്കുക, സ്ത്രീകള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ലോകം സ്തംഭിക്കും.
2. വേനല്‍ കടുപ്പമാകുതോടെ പലയിടത്തും ജലക്ഷാമം രൂക്ഷം.
ഇനിയത്തെ യുദ്ധം വെള്ളം മൂലമെന്ന് എല്ലാവര്‍ക്കും വെള്ളം പോലെയറിയാമെങ്കിലും വെള്ളത്തിന്റെ ദുരുപയോഗം കൂടുതല്ലാതെ കുറയുന്നില്ല. രാജസ്ഥാനില്‍ സ്ത്രീകള്‍ കിലോമീറ്ററുകളോളം നടന്ന് ചുമന്ന് കൊണ്ടു വരുന്ന വെള്ളം തിരികെയെത്തുമ്പോഴേക്കും പകുതി കുടം വെള്ളം ആവിയായിപ്പോകുമെന്ന് ഐ. ജി. ഋഷിരാജ് സിങ്ങ് പറയുന്നു. ഗള്‍ഫിലാകെ ചൂടിനൊപ്പം ജലദൌര്‍ലഭ്യവും പരക്കുകയാണ്. എങ്കിലും കാറ്' കഴുകുന്ന വെള്ളം മതി മനുഷ്യര്‍ക്ക് കാക്കക്കുളിയെങ്കിലും നടത്താന്‍.
വെള്ളം മോഷണം: രണ്ട് പേര്‍ അറസ്റ്റില്‍ എന്ന് ഭാവി വാര്‍ത്ത.
3. സേതുരാമയ്യര്‍ സി. ബി. ഐ. യുടെ അഞ്ചാം ഭാഗം നോവല്‍ രൂപത്തില്‍. പ്രസാധനം, ഒലിവ് പബ്ലിക്കേഷന്‍സ്; നോവലിസ്റ്റ്, അന്‍വര്‍ അബ്ദുള്ള.
അതിമോഹമാണ് മോനേ, അതിമോഹം! മലയാളികളുടെ വായനാശേഷി നിലനില്‍ക്കും വരെ സേതുരാമയ്യര്‍ ജീവിച്ചിരിക്കും എന്ന അതിമോഹം! ഒരു പിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ മലയാളനോവലിന്റെ കാലിലെ പെരുവിരലിലെ നഖം കൊണ്ടുപോയി ചന്ദനമുട്ടിയില്‍ വച്ച് കത്തിച്ച് ആശ തീര്‍ക്ക്, മോനേ ദിനേശാ!
4. കാണ്‍പൂരില്‍ ഒരു ദിവസം ഒരു രൂപയുടെ കമ്പ്യൂട്ടര്‍ കോഴ്സ്. പഠിക്കുന്നത് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൂലികളുടെയും മറ്റും മക്കള്. മൂന്നു മാസത്തെ കോഴ്സ് കഴിഞ്ഞ് മൂവായിരം രൂപ ശമ്പളത്തിന്റെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടിയവര്‍ നിരവധി. മൈക്രോസോഫ്റ്റ് ഫണ്ട് സഹായത്തോടെ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡാറ്റാമേഷന്‍ ട്രസ്റ്റ് ഇന്ത്യയിലുടനീളം കൂടുതല്‍ സെന്‍റ്ററുകള്‍ തുറക്കുന്നു.
കമ്പ്യൂട്ടര്‍ രണ്ടുതരം പൌരന്‍മാരെ സ്ര്^ഷ്ടിക്കുമെന്ന വാദം ഡിലീറ്റ് ചെയ്യപ്പെടുന്നു. പതിയെയാണെങ്കിലും.
Search This Blog
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(61)
-
▼
March
(14)
- മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത...
- Naked Christ; Michael Angelo’s painting
- ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്ന...
- ഹോര്‍മോണുകള്‍ കുത്തിവച്ച് ആയുസ് നീട്ടാമെന്ന തട്ട...
- കേരളത്തിലെ 47% പേര്‍ക്ക് ഓടിട്ട വീടുകളാണ്. ഓലയോ ...
- ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകു...
- കസാന്ദ് സാക്കീസിന്റ്റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍...
- ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല് തെറിച്ച് ...
- വാര്‍ത്താപ്രദക്ഷിണം:സ്ത്രീകള്‍ ഹര്‍ത്താല്‍ നടത്തിയ...
- വാര്‍ത്താപ്രദക്ഷിണം 1. സിനിമയില്‍ മുസ്ളിം കഥാപാത്ര...
- നര്‍മ്മാദി നിഘണ്ടു: വയല്‍: നികത്തി വീട് വയ്ക്കാനുള...
- കുനിഞ്ഞു നിന്ന് കാല്‍വിരലുകളിലൊന്ന് തൊടാമായിരുന്നു...
- പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍
- സാഹിത്യം 2 തരം : അശ്ലീലം , ദുശീലം .
-
▼
March
(14)
No comments:
Post a Comment